വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനത്തിന് ശേഷം ട്രെയിനില്‍ ചില വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗണഗീതം ആഘോഷത്തിന്റെ ഭാഗം. കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി ചൊല്ലിയതാണ്. തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ചൊല്ലിയത് എന്നും സുരേഷ് ഗോപി ചോദിച്ചു.