Share this Article
KERALAVISION TELEVISION AWARDS 2025
മൈക്രോവേവ് ഓവൻ വ്യത്യസ്തമായി പുനരുപയോഗിച്ച് ഒരു മുത്തശ്ശി; സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊച്ചു മകൾ പങ്കുവെച്ച വീഡിയോ
A grandmother reusing the microwave oven differently; The video shared by the little daughter went viral on social media

പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് പുനരുപയോഗം. കൊച്ചുമകള്‍ പങ്കുവെച്ച മുത്തശ്ശിയുടെ ഒരു വ്യത്യസ്തമായ പുനരുപയോഗത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.  

ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികളും മൂടികളും പേപ്പറുകളും ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ പലരീതിയിലും വീണ്ടും ഉപയോഗപ്രദമാക്കുന്നതിന്റെ നിരവധി വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ന്യൂയോര്‍ക്കില്‍ നിന്നുമുള്ള ഒരു യുവതി പങ്കുവെച്ച മുത്തശ്ശിയുടെ വീഡിയോ.

അടുക്കളയിലെ പ്രവര്‍ത്തനം മുടക്കിയ മൈക്രോവേവ് ഓവനെ വീടിനുമുന്നിലെ മെയ്ല്‍ ബോക്‌സാക്കിമാറ്റിയിരിക്കുകയാണ് ഈ മുത്തശ്ശി. ഓവനു പുറത്ത് മെയില്‍ ബോക്‌സ് എന്നും എങ്ങനെ ഇതിനകത്ത് മെയില്‍ വെക്കണമെന്നും എഴുതി വെച്ചിട്ടുമുണ്ട്.

ഞാനും എന്റെ മൈക്രോവേവ് ഓവനെ ഇങ്ങനെയാക്കാന്‍ പോകുന്നു, നിങ്ങളുടെ മെയിലുകള്‍ കത്തി ചാരമാകാതെ സൂക്ഷിച്ചോളൂ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോക്കിതാഴെ എത്തുന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories