Share this Article
News Malayalam 24x7
കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം; വായ തുറക്കണം മിസ്റ്റര്‍ പിണറായി; കെസി വേണുഗോപാൽ
KC Venugopal

കുന്നംകുളത്തെ കസ്റ്റഡി മർദ്ദനം രാജ്യത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്നും, ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ ക്രമസമാധാന രംഗത്ത് പിണറായി സർക്കാരും മുഖ്യമന്ത്രിയും ചേർന്ന് ചില കീഴ്‌വഴക്കങ്ങൾ ഉണ്ടാക്കിയെന്നും, ഇത് പൊലീസിനെ പൂർണ്ണമായും ക്രിമിനൽവൽക്കരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു. "ക്രിമിനലുകളുടെ താവളമാക്കി ഈ കേരള പോലീസിനെ മാറ്റി," എന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.ഇത്രയും മൃഗീയമായ സംഭവം ഉണ്ടായിട്ടും മുഖ്യമന്ത്രി ഒരു അക്ഷരം പോലും മിണ്ടാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article