Share this Article
News Malayalam 24x7
Watch Video CIPM ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും; തെരഞ്ഞെടുപ്പ് പരാജയ കാരണം വിലയിരുത്തും
CPI(M) State Secretariat Meets Today

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പരാജയ കാരണങ്ങൾ വിലയിരുത്താൻ സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന സമിതി യോഗവുമാണ് തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തിരിച്ചടി സംബന്ധിച്ച് വിശദമായ പരിശോധനകൾ യോഗങ്ങളിൽ ഉണ്ടാകും. അടിയന്തരാവസ്ഥക്കാലത്തെ ആര്‍എസ്എസ് കൂട്ടുകെട്ട് സംബന്ധിച്ച സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശം  പരാജയ കാരണമായി എന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. ഈ വിഷയത്തില്‍ സംസ്ഥാന സെക്രട്ടറിക്കെതിരെ വിമര്‍ശനത്തിനും സാധ്യതയുണ്ട് . തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories