വാര്‍ത്താസമ്മേളനത്തിനിടെ ശരീര ഭാരം എത്രയെന്ന് ചോദിച്ച് പരിഹസിച്ച യുട്യൂബ് വ്‌ളോഗര്‍ക്ക് ചുട്ട മറുപടി നല്‍കി നടി ഗൗരി കിഷന്‍. തമിഴ് ചിത്രമായ അദേഴ്‌സിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തിനിടെയാണ് സംഭവം. ചോദ്യം വിഡീത്തരമാണെന്നും യൂട്യൂബര്‍ മാപ്പ് പറയണമെന്നും ഗൗരി ആവശ്യപ്പെട്ടു. ഇതോടെ ഗൗരിയും യൂട്യൂബ് വ്‌ളോഗറും തമ്മില്‍ തര്‍ക്കമായി. എന്നാല്‍ ഒപ്പമുണ്ടായിരുന്ന ചിത്രത്തിലെ നായകനോ സംവിധായകനോ ഒന്നും മിണ്ടിയില്ല.