Share this Article
News Malayalam 24x7
ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജപ്പാനിലേക്ക്
വെബ് ടീം
posted on 19-05-2023
1 min read
Prime Minister Narendra Modi Visit Japan For G7 Summitt

ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജപ്പാനിലേക്ക് പോകും. ഹിരോഷിമയില്‍ ശനി ഞായര്‍ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുന്നത്. സമാധാനം, സുസ്ഥിരത, ആരോഗ്യസുരക്ഷ, കാലാവസ്ഥ വ്യതിയാനം, സഹകരണം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ നടക്കുന്ന സെഷനുകളില്‍ അദ്ദേഹം സംസാരിക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മറ്റ് നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ജി7 രാജ്യങ്ങള്‍ക്ക് പുറമെ യുറോപ്യന്‍ യൂണിയനിലെ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിക്കു ശേഷം പ്രധാനമന്ത്രി പപ്പുവ ന്യൂഗിനിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories