റാപ്പര്‍ വേടന് എതിരായ പുലിപ്പല്ല് കേസില്‍ വനം വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാ സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍.വേടന്‍ പാടുമ്പോള്‍ പറയുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് കണ്ണുകടിയാണ്. എനിക്ക് ഇതൊന്നും അറിയില്ലെന്ന് പറഞ്ഞിട്ടും. ജാമ്യം ലഭിക്കാത്ത വകുപ്പ് ചേര്‍ത്താണ് കേസ് എടുക്കാനാണ് വനംവകുപ്പ് ശ്രമിച്ചത്. വേടനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ല. വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവനാണ് വേടനെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.