Share this Article
KERALAVISION TELEVISION AWARDS 2025
Watch Video നിലമ്പൂരില്‍ 'ആര്യാടം'
Aryadan Shoukath won with 76,666 votes

ആവേശപ്പോരട്ടത്തില്‍ നിലമ്പൂര്‍ നിയമസഭാ സീറ്റ് തിരിച്ചുപിടിച്ച് യുഡിഎഫ്. ആര്യാടന്‍ ഷൗക്കത്ത് 11,362 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു. ആകെ 76,493 വോട്ടുകളാണ് ആര്യാടന്‍ ഷൗക്കത്ത് നേടിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡ്  നില ഉയര്‍ത്താന്‍ കഴിയാതിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിന് 65,061 വോട്ടുകള്‍ മാത്രമാണ്  ലഭിച്ചത്.

അതേസമയം, സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ പി.വി അന്‍വര്‍ നിലമ്പൂരിലെ ഒഴിവാക്കാനാവാത്ത ശക്തിയാണെന്ന് തെളിയിച്ചുകൊണ്ട് 19,946വോട്ടുകള്‍ നേടി. തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നിലമ്പൂരില്‍ തനിക്കുള്ള വിലപേശല്‍ ശേഷി നിലനിര്‍ത്തുന്നതാണ് അന്‍വര്‍ നേടിയ19,946 വോട്ടുകള്‍. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ്ജിന് 8,706വോട്ടുകള്‍ മാത്രമാണ്ലഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article