ശബരിമലയിലെ സ്വർണ്ണപ്പാളികളുടെ സ്പോൺസറായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ക്ഷണിച്ചത് അയ്യപ്പ വിഗ്രഹം അടിച്ചുമാറ്റാനാണെന്ന് സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സത്യം പുറത്തുവന്നാല്‍ മുന്‍ മന്ത്രിമാരും ബോര്‍ഡ് പ്രസിഡന്റുമാരും കുടുങ്ങും. കോടതി യുടെ മേല്‍നോട്ടത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രതിപക്ഷനേതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.