Share this Article
News Malayalam 24x7
'കുളിപ്പിക്കാനെത്തിച്ച തന്റെ പൂച്ചയെ കൊന്നു'; പെറ്റ് ഹോസ്പിറ്റലിനെതിരെ പരാതിയുമായി നാദിര്‍ഷാ
Nadirshah Files Complaint

എറണാകുളം  പെറ്റ് ഷോപ്പിനെതിരെ പരാതിയുമായി സംവിധായകൻ നാദിർഷ. ഗ്രൂമിങ്ങിന് നൽകിയ തന്റെ പൂച്ചയെ കൊലപ്പെടുത്തിയെന്നാണ് പരാതി.  സ്ഥാപനത്തിനെതിരെ പാലാരിവട്ടം പൊലീസിലാണ് പരാതി നൽകിയത്.

എറണാകുളം മാമംഗലത്തെ പെറ്റ് ഷോപ്പിനെതിരെയാണ് സംവിധായകൻ നാദിർഷ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. ഗ്രൂമിങ് ചെയ്യുന്നതിനായി പെറ്റ് ഷോപ്പിൽ കൊണ്ടുപോയ പൂച്ച അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്നാണ് നാദിർഷയുടെ ആരോപണം.


സംഭവവുമായി ബന്ധപ്പെട്ട ആശുപത്രിക വിമർശിച്ചുള്ള പോസ്റ്റും നാദിർഷ ഫേസ്ബുക്കിൽ പങ്കുവെച്ചു. പൂച്ചയുടെ കഴുത്തിൽ ചരട് വിളിച്ചുകൊണ്ടുപോകുന്നത് മകൾ കണ്ടു, പിന്നീട് സഡേഷൻ ചെയ്യുന്ന സമയത്ത് അറ്റാക്ക് വന്ന് പൂച്ച മരിച്ചുപോയെന്ന് ജീവനക്കാർ വന്നു പറഞ്ഞെന്നും നാദിർഷ കേരള വിഷൻ ന്യൂസിനോട് പറഞ്ഞു.


എന്നാൽ ഞങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് ആശുപത്രി നൽകിയ വിശദീകരണം. പരാതിയിൽ അന്വേഷണം നടത്തുകയാണെന്നും കേസെടുത്തിട്ടില്ലെന്നും പാലാരിവട്ടം പൊലീസും വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories