ബസുടമകള്‍ക്ക് താക്കീതുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. സ്വകാര്യ ബസുകള്‍ പണിമുടക്കി സമരം ചെയ്താല്‍ കെഎസ്ആര്‍ടിസിയെ വച്ച് നേരിടും. 500 ലോക്കല്‍ ബസുകള്‍ കെഎസ്ആര്‍ടിസിലുണ്ട്. ഡ്രൈവറെ വച്ച് ഡീസല്‍ അടിച്ച് വണ്ടി നിരത്തിലിറക്കും. രാമനിലയത്തിലെത്തി ബസുടമകളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം.