വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ ചരിത്ര വസ്തുതകളെ വളച്ചൊടിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. വിഴിഞ്ഞം പദ്ധതിക്ക് തുടക്കമിട്ടത് കെ.കരുണാകരനും വെല്ലുവിളികൾ മറികടന്ന് യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നത് ഉമ്മൻചാണ്ടിയുമാണ്. അതിനെ എൽ.ഡി.എഫിന്റെ കുഞ്ഞാക്കി മാറ്റുന്നത് ശരിയല്ല. വിഴിഞ്ഞത്തിന്റെ യഥാർത്ഥ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്കാണ്. ഉദ്ഘാടന ചടങ്ങിൽ നിന്നും പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് മനപ്പൂർവ്വമാണ്. ഇത് വില കുറഞ്ഞ നടപടിയായിപ്പോയെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.