Share this Article
News Malayalam 24x7
സെനറ്റ് ഹാളിലെ സംഘര്‍ഷം; റിപ്പോര്‍ട്ട് നല്‍കി വിസി
Senate Hall Clash: VC Submits Report

കേരള സര്‍വ്വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലെ  സംഘർഷവുമായി ബന്ധപ്പെട്ട് റിപ്പോർട്ട്‌ തയ്യാറാക്കി വി സി. രജിസ്ട്രാറെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ടാണ് വിസി തയ്യാറാക്കിയിരിക്കുന്നത്. ഗവർണ്ണറെ ബോധപൂർവം തടഞ്ഞു എന്ന് റിപ്പോർട്ടില്‍ പറയുന്നു. റിപ്പോർട്ട് ഗവർണ്ണർക്ക് കൈമാറി വൈസ് ചാൻസിലർ. 

രജിസ്ട്രാർ ബാഹ്യ് സമ്മർദ്ദത്തിന് വഴങ്ങിയതായും ബോധപൂർവ്വം ഗവർണറെ തടയുകയായിരുന്നു എന്നുമുള്ള റിപ്പോർട്ടാണ് കേരള സർവകലാശാല വൈസ് ചാൻസിലർ മോഹൻ കുന്നുമ്മൽ തയ്യാറാക്കി ചാൻസലർ കൂടിയായ ഗവർണർക്ക് കൈമാറിയത്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശുപാര്‍ശ ചെയ്തു. 

ഗവർണർ സെനറ്റ് ഹാളിൽ എത്തിയ ശേഷമാണ് പരിപാടിക്ക് അനുമതി റദ്ദാക്കിയ മെയിൽ രാജ്ഭവന് അയച്ചതെന്നും അനുമതി റദ്ദാക്കിയതിന് വ്യക്തമായ കാരണങ്ങൾ ഇല്ലാതെയാണെന്നും വി സിയുടെ റിപ്പോർട്ടിൽ പറയുന്നു. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിനെ ചൊല്ലിയുള്ള സർക്കാറും ഗവർണ്ണറും തമ്മിലെ കത്ത് പോര് തുടരുകയാണ്..അതിനിടയിലാണ് രജിസ്ട്രാർക്കെതിരെയുള്ള വി സിയുടെ റിപ്പോർട്ട്‌. സംഭവത്തിൽ റിപ്പോർട്ട്‌ പരിശോധിച്ച ശേഷം രജിസ്ട്രാർക്കെതിരെ ചാൻസ്ലർ നടപടി ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories