ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെതിരെ വീണ്ടും കെപിസിസി മുൻ അധ്യക്ഷൻ കെ.മുരളീധരൻ. കേരള ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട മന്ത്രിയാണ് വീണ ജോർജെന്ന് കെ. മുരളീധരൻ കുറ്റപ്പെടുത്തി. ആരോഗ്യ വകുപ്പ് അനാരോഗ്യത്തിലാണ്. വിമർശനം ചൂണ്ടിക്കാട്ടിയാൽ വ്യക്തിയാധിക്ഷേപമാണ് മന്ത്രി നടത്തുന്നത്. മന്ത്രിയുടെ അധിക്ഷേപത്തിന് താൻ മറുപടി പറയുന്നില്ല. മുൻകാല സർക്കാരുകൾ ആരോഗ്യ രംഗം നന്നായാണ് കൈകാര്യം ചെയ്തത്. ഇപ്പോൾ എന്തെങ്കിലും പറയുമ്പോൾ ഫ്ലാഷ് ബാക്ക് നോക്കാനാണ് പറയുന്നത്. ഫ്ലാഷ് ബാക്ക് നോക്കാൻ എന്തിനാണ് ആരോഗ്യമന്ത്രിയെന്നും കെ. മുരളീധരൻ ചോദിച്ചു.