പാലക്കാട് അട്ടപ്പാടിയില്‍ പത്രിക പിന്‍വലിക്കാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി സിപിഐഎം. അഗളി ഗ്രാമപഞ്ചായത്ത് 18-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി ആര്‍ രാമകൃഷ്ണനെയാണ് സിപിഐഎം ലോക്കൽ സെക്രട്ടറി എൻ ജംഷീർ ഭീഷണിപ്പെടുത്തിയത്. പിന്മാറിയില്ലെങ്കിൽ തട്ടിക്കളയുമെന്നായിരുന്നു ഭീഷണി. ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നു. സിപിഐഎം മുന്‍ ഏരിയ സെക്രട്ടറിയാണ് വി ആർ രാമകൃഷ്ണൻ.