Share this Article
KERALAVISION TELEVISION AWARDS 2025
എമ്പുരാൻ സിനിമക്കെതിരായ ആക്രമണത്തിനു കാരണം സിനിമ കണ്ടപ്പോൾ മനസിലായി; കെ.സി. വേണുഗോപാൽ
K.C. Venugopal

എമ്പുരാൻ സിനിമക്കെതിരായ ആക്രമണത്തിനു കാരണം സിനിമ കണ്ടപ്പോൾ തനിക്കു മനസിലായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സംഘപരിവാറിന്‍റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞുള്ള സിനിമയാണ് എമ്പുരാൻ. ആർഎസ്എസ് മുഖപത്രം ഓർഗനൈസർ നേരിട്ട് മൂന്ന് എഡിറ്റോറിയലുകളാണ് എമ്പുരാനെതിരെ ഇറക്കിയത്. കേരളാ സ്റ്റോറിക്കും എമർജൻസിക്കും കശ്മീർ ഫയൽസിനും ആക്സിഡന്‍റൽ പ്രൈം മിനിസ്റ്ററിനും അനുമതി കൊടുത്ത സെൻസർ ബോർഡ് തന്നെയാണ് എമ്പുരാനും അനുമതി നൽകിയതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories