അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 123 പേരുടെ മൃതദേഹങ്ങള്‍ കൈമാറി. 131 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. പത്തനംതിട്ട സ്വദേശി നഴ്‌സ് രജ്ഞിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. രഞ്ജിതയുടെ സഹോദരന്‍ കഴിഞ്ഞ ദിവസമാണ് മൃതദേഹം തിരിച്ചറിയുന്നതിനായി അഹമ്മദാബാദിലേക്ക് പോയത്.
ഇന്ന് കൂടുതല്‍ ഡിഎന്‍എ പരിശോധനാ ഫലങ്ങള്‍ പുറത്ത് വരും. അതേസമയം ബോയിങ്ങ് കമ്പനിയുടെ സാങ്കേതിക വിദഗ്ധര്‍ ദുരന്തസ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തില്‍ വിവിധ ഏജന്‍സികളുടെ നേതൃത്വത്തിലുള്ള അന്വഷണം തുടരുകയാണ്. പരിശോധനകള്‍ പൂര്‍ത്തിയാതിന് ശേഷമേ അപകടകാരണം എന്തെന്നതിൽ വ്യക്തത വരൂ.