Share this Article
News Malayalam 24x7
ആർസിബിയുടെ വിക്ടറി പരേഡിനിടെ ദുരന്തം; മരണ കാരണം ഗേറ്റുകളിലൂടെ ആളുകളെ കടത്തിവിട്ടതിലെ വീഴ്ച
Deaths at RCB Victory Parade

11 പേരുടെ ജീവനെടുത്ത ഐപിഎല്‍ വിജയാഘോഷ ദുരന്തത്തിന് കാരണം ഗേറ്റുകളിലൂടെ ആളുകളെ കടത്തിവിട്ടതിലെ വീഴ്ചയെന്ന് റിപ്പോർട്ട്. നാല്‍പ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയം പരിസരത്ത് അഞ്ച് ലക്ഷത്തോളം പേരാണ് എത്തിയത്. ദുരിതത്തിൽ പൊലീസിന് വീഴ്ചയില്ല.ഒരു വേദി മതിയെന്ന പൊലീസ് നിര്‍ദേശം അവഗണിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി ഡിജിപി. അതെസമയം മുഖ്യമന്ത്രി പ്രഖ്യാപിച്ച മജിസ്‌ട്രേറ്റ് തല അന്വേഷണം ഇന്ന് തുടങ്ങും. 


സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരവും, പരിക്കേറ്റവർക്കുള്ള സൗജന്യ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ട്. ക്രിക്കറ്റ് അസോസിയേഷനും ആർസിബി ടീമും അനുശോചനം രേഖപ്പെടുത്തി, ദുരന്തത്തിൽ പരിക്കേറ്റവർക്കുള്ള സഹായങ്ങൾ പ്രഖ്യാപിച്ചു.


ഏറ്റവും പുതിയ വിവരമനുസരിച്ച്, അപകടത്തിൽ പരിക്കേറ്റവരിൽ 25 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. enquiry കമ്മിറ്റിയുടെ പ്രാഥമിക റിപ്പോർട്ട് അടുത്ത ആഴ്ച സർക്കാർ സമർപ്പിക്കും. സ്റ്റേഡിയം പരിസരത്ത് സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories