Share this Article
News Malayalam 24x7
Watch Video അറബിക്കടലിൽ വച്ച് തീപിടിച്ച വാൻ ഹയി കപ്പൽ ഇടതുവശത്തേക്ക് ചെരിയുന്നു; ഡിഫൻസ് പി ആർ ഒ അതുൽ പിള്ള
Van Hai Ship Leans Left After Fire Off Kerala Coast


കേരള തീരത്ത്  തീപിടിച്ച ചരക്കു കപ്പലിലെ തീയും പൊട്ടിത്തെറിയും തുടരുന്നു. കോസ്റ്റ് ഗാർഡിൻ്റെയും നേവിയുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കപ്പൽ ഇടതുവശത്തേക്ക് ചെരിയുകയാണെന്ന് ഡിഫൻസ് പി ആർ ഒ അതുൽ പിള്ള പറഞ്ഞു. കപ്പൽതീരത്തോട് അടുക്കാതിരിക്കാൻ ഇന്നലെ ശ്രമങ്ങൾ നടത്തിയിരുന്നു. ഇപ്പോഴും  കപ്പൽ  നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുകയാണ്. അപകടത്തിൽ പരുക്കേറ്റ് മംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന രണ്ടു ജീവനക്കാരുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റ ചൈനീസ് പൗരന് 40% വും ഇന്തോനേഷ്യൻ പൗരന് 30 ശതമാനവും പൊള്ളലുണ്ട്. അതേസമയം പരിക്കേറ്റവർ മരുന്നുകളോട് പ്രതികരിച്ചുവെന്നും, സംസാരിച്ചെന്നും മംഗളൂരു എ ജെ ആശുപത്രി വ്യക്തമാക്കി.സുരക്ഷിത താവളത്തിലേക്ക് മാറ്റിയ കപ്പലിലെ മറ്റു ജീവനക്കാരുടെ ഇമിഗ്രേഷൻ നടപടികളും പൂർത്തീകരിച്ചു.കപ്പൽതീരത്തോട് അടുക്കാതിരിക്കാൻ ഇന്നലെ ശ്രമങ്ങൾ നടത്തിയിരുന്നു.ഇപ്പോഴും  കപ്പൽ  നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories