യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഇന്ത്യക്കെതിരെ അധിക തീരുവ ചുമത്തിയതെന്ന് വൈറ്റ്ഹൗസ്. വാഷിംഗ്ടണില്‍ വാര്‍ത്താ സമ്മേളനത്തിലാണ് വൈറ്റ്ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റ് ഇക്കാര്യം അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിന് പ്രസിഡന്റ് ട്രംപ് പലനടപടികളും എടുക്കുന്നുണ്ടെന്നും യുദ്ധം അവസാനിച്ചുകാണാനാണ് ട്രംപിന് താല്‍പര്യമെന്നും കരോലിന്‍ ലെവിറ്റ് വ്യക്തമാക്കി.