Share the Article
KERALAVISION TELEVISION AWARDS 2025
Crime
dileep
നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തന്‍; പള്‍സര്‍ സുനി അടക്കം ആറു പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷവിധി 12 ന് എട്ടു വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർണ്ണായക വിധി പ്രഖ്യാപിച്ചു. ഏവരും ഉറ്റുനോക്കിയിരുന്ന വിധിയിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടു. ദിലീപിനെ കൂടാതെ ഒൻപതാം പ്രതി സനിൽ കുമാർ, പത്താം പ്രതി ശരത് ജി. നായർ എന്നിവരെയടക്കം നാല് പേരെയും കോടതി വെറുതെ വിട്ടിട്ടുണ്ട്. ദിലീപിനെതിരെ ചുമത്തിയിരുന്ന ക്രിമിനൽ ഗൂഢാലോചന കുറ്റം സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.
1 min read
View All
Other News