പാലക്കാട് മലമ്പുഴയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. അധ്യാപകന്‍ കുട്ടികയെ ലൈംഗീകമായി പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിലാണ് നടപടി. പ്രധാനാധ്യാപികയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നാണ് കണ്ടെത്തല്‍. പീഡനം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ വിവരം അറിഞ്ഞിട്ടും പ്രധാനാധ്യാപിക പൊലീസിലോ ചൈല്‍ഡ് ലൈനിലോ മറ്റ് ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ല എന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കാനുള്ള നടപടികളും സ്വീകരിക്കും. പീഡന വിവരം മറച്ച് വച്ചതിനും പ്രതിയായ അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിലുമാണ് നടപടി.എപ്രതിക്കെതിരെ പോക്‌സോ വകുപ്പിന് പുറമെ പട്ടികജാതി പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഇയാളെ സര്‍വീസില്‍ നിന്ന് പുറത്താക്കാനും എഇഓ ശുപാര്‍ശ നല്‍കും.