Share this Article
News Malayalam 24x7
തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസ്; പ്രതിയെ കസ്റ്റഡിയില്‍ കിട്ടാന്‍ നല്‍കിയ അപേക്ഷ ഇന്ന് പരിഗണിക്കും
Thiruvathukkal Double Murder Case

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി അമിത് ഉറാങ്ങിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് നല്‍കിയ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 7 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയില്‍ കിട്ടിയാല്‍ പ്രതിയെ കൂടുതല്‍ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. റിമാന്‍ഡിലാകുന്നതിന് മുമ്പ് കൊലപാതകം നടന്ന വീട്ടിലും സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories