എറണാകുളം കോതമംഗലത്ത് ആണ്‍ സുഹൃത്തിനെ യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ പെണ്‍സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാരക്വിറ്റ് എന്ന കീടനാശിനിയാണ് അന്‍സിലിനെ കൊല്ലാന്‍ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.. ലായനിയില്‍ വിഷം കൊടുത്ത് കൊന്നുവെന്ന് മാത്രമാണ് പ്രതിയായ അദീന പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ എന്ത് ലായനി എന്ന് വ്യക്തമാക്കിയിട്ടില്ല.. ചേലാടുള്ള കടയില്‍ നിന്നാണ് കളനാശിനി വാങ്ങിയതെന്നും യുവതി വ്യക്തമായിട്ടുണ്ട്. യുവതിയുടെ ചെമ്മീന്‍ കുത്തിലുള്ള വീട്ടില്‍ പൊലീസ് ഇന്ന് വിശദമായ പരിശോധന നടത്തും.. സാമ്പത്തിക തര്‍ക്കമാണ് കൊലക്ക് കാരണമെന്നും പോലീസ് കണ്ടെത്തിയിരുന്നു.. പ്രതിയായ യുവതി നല്‍കിയ കേസ് പിന്‍വലിക്കാന്‍ അന്‍സില്‍ പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഈ പണം നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നും പോലീസ് കണ്ടെത്തിയിരുന്നു.. കൊലപാതകക്കുറ്റം ചുമത്തിയ അദീനയെ ഇന്നലെ രാത്രി റിമാന്‍ഡ് ചെയ്ത് കാക്കാനാട് ജയിലിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച്ച പ്രതിക്കായി കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്റെ നീക്കം.