Share this Article
News Malayalam 24x7
പെണ്‍കുട്ടിയെ വെടിവെച്ച് കൊന്ന് ആണ്‍കുട്ടി ജീവനൊടുക്കി
Tragic Shooting Incident Reported

രാജ്യത്തെ ആണവോർജ്ജ മേഖലയിൽ നിർണ്ണായക ചുവടുവെപ്പുമായി അദാനി ഗ്രൂപ്പ്. ആണവോർജ്ജ ഉൽപ്പാദനം ലക്ഷ്യമിട്ട് 'അദാനി അറ്റമിക് എനർജി ലിമിറ്റഡ്' (Adani Atomic Energy Limited) എന്ന പേരിൽ പുതിയ കമ്പനി രൂപീകരിച്ചു. ഈ രംഗത്തേക്ക് പ്രവേശിക്കുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ സ്ഥാപനമാണ് അദാനി ഗ്രൂപ്പ്.

ആണവോർജ്ജ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്ന 'ശാന്തി ബിൽ' കേന്ദ്ര സർക്കാർ പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് അദാനിയുടെ ഈ നീക്കം. അദാനി പവറിന് കീഴിലാകും പുതിയ കമ്പനി പ്രവർത്തിക്കുകയെന്ന് ഗ്രൂപ്പ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.


ഊർജ്ജ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് മാസം മുൻപാണ് ശാന്തി ബിൽ ലോക്സഭ പാസാക്കിയത്. രാജ്യത്തെ ഊർജ്ജ സുരക്ഷയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സ്വകാര്യ മേഖലയുടെ കടന്നുവരവ് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article