Share this Article
മണ്ണന്തല രഞ്ജിത് കൊലക്കേസ്; CPIM പ്രവർത്തകരായ 11 പ്രതികൾ കുറ്റക്കാരെന്ന് കോടതി
Mannanthala Ranjith Case

തിരുവനന്തപുരം മണ്ണന്തല രഞ്ജിത് കൊലക്കേസിൽ സിപിഎമ്മുകാരായ 11 പ്രതികൾ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിൽ 12 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല. പ്രതികളുടെ ശിക്ഷ നാളെ പ്രസ്താവിക്കും. അതേ സമയം കേസ് വിചാരണക്കിടെ വലിയ സംഘർഷമാണ് കോടതി പരിസരത്ത് ഇന്നുണ്ടായത്. പ്രതികളുമായി പുറത്തേക്ക് ഇറങ്ങിയ പൊലീസ് ബസ്സിന് നേരെ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചു. പ്രകോപിതരായ പ്രതികൾ വാഹനത്തിൽ നിന്ന് തിരികെ മുദ്രാവാക്യം വിളിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories