എറണാകുളം എളമക്കരയില്‍ 17 കാരനെ മര്‍ദിച്ച സംഭവത്തില്‍ മര്‍ദിച്ചവരില്‍ 2 പേര്‍ ലഹരി ഉപയോഗിക്കുന്നവരെന്ന് കണ്ടെത്തല്‍. കുട്ടികള്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ നിന്നും കണ്ടെത്തി. വിവരം പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനെ അറിയിച്ചു. അമ്മയെപ്പറ്റി ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശം അയച്ചു എന്നാരോപിച്ചാണ് പതിനേഴുകാരനെ സമപ്രായക്കാരായ വിദ്യാര്‍ത്ഥികളും, അമ്മയും ചേര്‍ന്ന് മര്‍ദിച്ചത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. നാലുപേര്‍ക്കാണ് ജാമ്യം നല്‍കി വിട്ടയച്ചത്. കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കണമെന്നും കുറ്റം ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്.