Share this Article
ബെംഗളൂരു കൂട്ടക്കൊലപാതകം: സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്
Bengaluru Family Tragedy

 ബെംഗളൂരു കൂട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകങ്ങൾ കണ്ടുനടുങ്ങിയ 11കാരനെ കാറിൽ നഗരം ചുറ്റിച്ചു പ്രതി. ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് ഏഴുവയസ്സുള്ള കുട്ടിയുൾപ്പെടെ കുടുംബത്തിലെ 7 പേരെയാണ് ടാക്സി ഡ്രൈവർ കൊലപ്പെടുത്തിയത്.പ്രതിയായ രാജാജി നഗർ സ്വദേശി ഇന്ദുശേഖർ ക്രൈം മാസികയുടെ നടത്തിപ്പുകാരൻ കൂടിയാണ്. ഒക്ടോബർ 16നും 31നും ഇടയിലായി ഭാര്യ സുനിത, സുനിതയുടെ സഹോദരന്മാർ, അവരുടെ ഭാര്യമാർ,  ഭാര്യാമാതാവ്, സഹോദരന്റെ 7 വയസ്സുള്ള മകൻ എന്നിവരെയാണ് ഇന്ദുശേഖർ കൊലപ്പെടുത്തിയത്. സുനിത ഇടയ്ക്കിടെ സ്വന്തം വീട്ടിലേക്ക് പോകുന്നതും തർക്കങ്ങളുണ്ടാകുമ്പോൾ വീട്ടുകാർ സുനിതയെ പിന്തുണയ്ക്കുന്നതുമാണ് ഇന്ദുശേഖറിൽ വൈരാഗ്യമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.  ആദ്യം സുനിതയെയാണ് ഇന്ദുശേഖർ വകവരുത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ സഹോദരന്മാരുടെ കുടുംബങ്ങത്തെ വിരുന്നിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. സഹോദരന്റെ 11 വയസ്സുള്ള മകനെ ഇന്ദുശേഖർ വെറുതെവിട്ടു. കൊലപാതകങ്ങൾ കണ്ടുനടുങ്ങിയ തന്നെ ശേഖർ കാറിൽ ദിവസം മുഴുവൻ കറങ്ങാൻ കൊണ്ടുപോയെന്നും അന്ന് കാറിൽത്തന്നെയാണ് ഉറങ്ങിയതെന്നും കുട്ടി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories