Share this Article
KERALAVISION TELEVISION AWARDS 2025
ശിക്ഷ വിധി ഇന്ന്; ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസ്
Pregnant Woman Murder Case

ആലപ്പുഴ കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്നു കായലിൽ തള്ളിയ കേസിലെ രണ്ടാം പ്രതിയുടെ ശിക്ഷ വിധി ഇന്ന്. ഒഡീഷ ജയിലിലുള്ള പ്രതി രജനിയെ ഇന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും. കേസിലെ ഒന്നാം പ്രതി മലപ്പുറം നിലമ്പൂർ സ്വദേശി  പ്രബീഷിന് കോടതി തിങ്കളാഴ്ച്ച വധശിക്ഷ വിധിച്ചിരുന്നു. രണ്ടാം പ്രതിയായ രജനി കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയിരുന്നെങ്കിലും  മയക്കുമരുന്നു കേസിൽ ഒഢീഷയിൽ ജയിലായതിനാൽ ശിക്ഷ വിധിച്ചിരുന്നില്ല.

ഒന്നാം പ്രതിക്ക് ചുമത്തിയിട്ടുള്ള എല്ലാ വകുപ്പുകളും രണ്ടാം പ്രതിക്കും ചുമത്തിയിട്ടുണ്ട്. രജനിക്കും വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. വിവാഹിതനായ പ്രബീഷ് ഒരേ സമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു. അനിത ഗര്‍ഭണിയായതിന് പിന്നാലെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയായിരുന്നു രജനിയെ കൂട്ട് പിടിച്ചുള്ള കൊലപാതകം.പുന്നപ്ര സ്വദേശിനിയായ അനിത 2021 ജൂലൈ ഒൻപതിനാണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം അനിതയുടെ മൃതദേഹം പൂക്കൈത ആറിൽ നിന്നു കണ്ടെത്തുകയായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories