oher1
Share the Article
News Malayalam 24x7
Football
Ballon d'Or 2025: Shortlist for the 69th Edition Revealed
69-ാം മത് ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പുറത്ത് 69 ആമത് ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പുറത്ത് വിട്ടു. 18 കാരനായ ലാമിന്‍ യമാല്‍, പാരിസ് സെയ്ന്റ് ജര്‍മന്‍ താരം ഒസ്മാന്‍ ഡെംബലെ, ബാഴ്‌സലോണ താരം കിലിയന്‍ എംബപ്പെ എന്നിവര്‍ പട്ടികയില്‍ മുന്നിലുണ്ട്. റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍, ലിവര്‍പൂളിന്റെ മുഹമ്മദ് സലാ, ബാഴ്‌സലോണയില്‍ നിന്നുള്ള റഫീഞ്ഞ്യ എന്നിവരും ഇടം പിടിച്ചപ്പോള്‍, മെസ്സിയും റൊണാള്‍ഡോയും ഇക്കുറി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. മെസ്സി ഇതുവരെ 8 തവണയും റൊണാള്‍ഡോ 5 തവണയും പുരസ്‌കാരം നേടിയിട്ടുണ്ട്. ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലെയ്ക്കാണ് ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്നത്. പിഎസ്ജി ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ്, ഫ്രഞ്ച് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ് തുടങ്ങിയ ടൂര്‍ണമെന്റുകളിലെ പ്രകടനമാണ് ഡെംബലെയ്ക്ക് മുന്‍തൂക്കം നല്‍കുന്നത്. 35 ഗോളുകളും 16 അസിസ്റ്റുകളുമാണ് കഴിഞ്ഞ സീസണില്‍ താരം നേടിയത്.
1 min read
View All
football
ഫിഫ ക്ലബ് വേള്‍ഡ് കപ്പ് ഫുട്‌ബോളില്‍ ഫ്‌ലൂമിനെന്‍സെയെ തോല്‍പിച്ച് ചെല്‍സി ക്ലബ് ഫൈനലില്‍ ഫിഫ ക്ലബ് വേള്‍ഡ് കപ്പ് ഫുട്‌ബോളില്‍ ഫ്‌ലൂമിനെന്‍സെയെ തോല്‍പിച്ച് ചെല്‍സി ക്ലബ് ഫൈനലില്‍ കടന്നു. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ ക്ലബ് ഫ്‌ലൂമിനെന്‍സെയെ ഇംഗ്ലിഷ് ക്ലബ് ചെല്‍സി വീഴ്ത്തിയത്. 18, 56 മിനിറ്റുകളില്‍ ഫ്‌ലൂമിനെന്‍സെയുടെ ഗോള്‍വല കുലുക്കിയ ബ്രസീലിയന്‍ താരം ജാവൊ പെഡ്രോയാണ് ചെല്‍സിയുടെ ജയത്തിന് ചുക്കാന്‍പിടിച്ചത്. ഇരുടീമുകളും മത്സരഫുട്‌ബോളില്‍ ആദ്യമായാണ് നേര്‍ക്കു നേര്‍ വരുന്നത്. രണ്ടാം സെമിഫൈനലില്‍ പിഎസ്ജി സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30നാണ് കിക്കോഫ്. 14നാണ് ഫൈനല്‍.
1 min read
View All
Other News