Share this Article
News Malayalam 24x7
ലാലിഗയില്‍ ലെവന്‍ഡോവ്സ്‌കിയുടെ ഇരട്ടഗോള്‍ മികവില്‍ എഫ്സി ബാഴ്സലോണയ്ക്ക് ജയം
Lewandowski's double wins FC Barcelona i

ലാലിഗയില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ ഇരട്ടഗോള്‍ മികവില്‍ എഫ്‌സി ബാഴ്‌സലോണയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ വലന്‍സിയയെ പരാജയപ്പെടുത്തിയത്.

ആദ്യപകുതിയുടെ അവസാന മിനുട്ടില്‍ ഹ്യൂഗോ ഡ്യൂറോയിലൂടെ വലന്‍സിയ ലീഡ് നേടിയിരുന്നു. എന്നാല്‍ ആ സന്തോഷം അധികനേരം നീണ്ടില്ല. ആദ്യപകുതിയുടെ അധികസമയത്ത് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയ്ക്കായി സമനിലഗോള്‍ കണ്ടെത്തി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലഭിച്ച പെനല്‍റ്റിയും ലെവന്‍ഡോവ്‌സ്‌കി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. ശനിയാഴ്ച അത്‌ലറ്റിക് ക്ലബ്ബിനെതിരെയാണ് ബാഴാസലോണയുടെ അടുത്ത മത്സരം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories