Share this Article
News Malayalam 24x7
നാലാം ടി20 യില്‍ ഇന്ത്യയ്ക്ക് ജയം; പരമ്പരയിൽ ഇന്ത്യ മുന്നിൽ
വെബ് ടീം
19 hours 34 Minutes Ago
1 min read
india

ക്വീന്‍സ്‌ലാന്‍ഡ്: അഞ്ച് മത്സരങ്ങളുള്ള ഓസ്‌ട്രേലിയക്കെതിരായ ടി20പാരമ്പരയിലെ നാലാം ടി20 യില്‍ ഇന്ത്യയ്ക്ക് ജയം. ഇതോടെ പരമ്പരയിൽ ഇന്ത്യ(2-1) മുന്നിലെത്തി.168 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഓസിസ് 119 റൺസിന്‌ എല്ലാവരും പുറത്തതായി. 30(24)റൺസെടുത്ത മിച്ചൽ മാർഷാണ് ടോപ്സ്കോറർ. വാഷിംഗ്‌ടൺ സുന്ദർ  മൂന്ന് വിക്കറ്റും ശിവം ദുബേ,അക്‌സർ പട്ടേൽ, എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ  നിശ്ചിത 20 ഓവറില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. 46 റണ്‍സെടുത്ത ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസീസിനായി മൂന്ന് വീതം വിക്കറ്റെടുത്ത് ആദം സാംപയും നതാന്‍ എല്ലിസും തിളങ്ങി. പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വിജയിച്ചു. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് സമ്മാനിച്ചത്. അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ആറോവറില്‍ 49-ലെത്തിച്ചു. 28 റണ്‍സെടുത്ത അഭിഷേകിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമാകുന്നത്. അഭിഷേക് പുറത്തായിതിന് പിന്നാലെ വണ്‍ഡൗണായി ശിവം ദുബെയാണ് ക്രീസിലിറങ്ങിയത്. 18 പന്തില്‍ 22 റണ്‍സെടുത്ത് ദുബെയും കൂടാരം കയറിയതോടെ ടീം 88-2 എന്ന നിലയിലായി. എന്നാല്‍ ക്യാപ്റ്റന്‍ സൂര്യയുമായി ചേര്‍ന്ന് ഗില്‍ ടീമിനെ നൂറുകടത്തി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories