അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം ബോളിങ് തെരഞ്ഞെടുക്കുകയായിന്നു. മൂന്നാം ട്വന്റി20 കളിച്ച ടീമിൽ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യൻ ടീം അഹമ്മദാബാദിൽ ഇറങ്ങുന്നത്.
പരുക്കേറ്റ ശുഭ്മാൽ ഗില്ലിനു പകരം സഞ്ജു സാംസൺ ഓപ്പണറാകും. ജിതേഷ് ശർമ തന്നെയാണ് വിക്കറ്റ് കീപ്പർ. പരമ്പരയിൽ ആദ്യമായാണ് സഞ്ജുവിന് അവസരം ലഭിക്കുന്നത്. ജസ്പ്രീത് ബുമ്ര പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയപ്പോൾ ഹർഷിത് റാണ പുറത്തായി. കുൽദീപ് യാദവിനു പകരം വാഷിങ്ടൻ സുന്ദറുമെത്തി. ദക്ഷിണാഫ്രിക്കൻ ടീമിൽ ഒരു മാറ്റമുണ്ട്. ആൻറിച്ച നോർട്യയ്ക്കു പകരം ജോർജ് ലിൻഡെ ടീമിലെത്തി.