ഇന്ത്യക്കെതിരായ രണ്ടാം ടി20 യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-1 ന് ഒപ്പമെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മുന്നോട്ട് വച്ച 125 റണ്‍സ് ദക്ഷിണാഫ്രിക്ക 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 41 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്ന ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.