Share this Article
Union Budget
33-ാം വയസ്സിൽ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ സൂപ്പർ ബാറ്റര്‍; അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച് ഹെൻറിച്ച്‌ ക്ലാസൻ
വെബ് ടീം
posted on 02-06-2025
1 min read
heinrich klaasen

ന്യൂഡല്‍ഹി:ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെലിന്റെ വിരമിക്കല്‍ വാര്‍ത്തയുടെ പിന്നാലെ  അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സൂപ്പർ ബാറ്റര്‍ ഹെൻറിച്ച്‌ ക്ലാസനും. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ക്ലാസന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്‌. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ പ്രഖ്യാപനം. മിന്നും ഫോമിലെങ്കിലും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് താരം വിരമിക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ക്ലാസൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

33-ാം വയസ്സിലാണ്‌ താരം രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളില്‍ സ്പിന്‍ ബൗളിങ്ങിനെ ഫലപ്രദമായി നേരിട്ട അപൂര്‍വ്വം കളിക്കാരില്‍ ഒരാളായിരുന്നു ക്ലാസ്സന്‍. ഏറ്റവും ഒടുവില്‍ ഈ ഐ.പി.എല്‍ സീസണില്‍ സണ്‍റൈസേഴ്‌സ്‌ ഹൈദരബാദിന്റെ അവസാന മത്സരത്തില്‍ 39 പന്തില്‍ 105 റണ്‍സ് അടിച്ച് തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവെച്ചിരുന്നു.ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റര്‍മാരില്‍ പ്രധാനിയാണ് ക്ലാസന്‍. 60 ഏകദിനമത്സരങ്ങളില്‍ നിന്ന് 2141 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 43.69 ആണ് ശരാശരി. നാല് സെഞ്ചുറികളും 11 അര്‍ധസെഞ്ചുറികളും നേടി. ടി20 യില്‍ 58 മത്സരങ്ങളില്‍ നിന്നായി 1000 റണ്‍സെടുത്തു. നാല് ടെസ്റ്റ് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories