Share this Article
News Malayalam 24x7
കളി തിരിച്ചുപിടിച്ച് ഇന്ത്യ; മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
വെബ് ടീം
posted on 02-11-2024
1 min read
cricket

മുംബൈ: ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റിൽ വഴുതിപ്പോകുമായിരുന്ന മത്സരം തിരിച്ചു പിടിച്ചു ഇന്ത്യ.  15 വിക്കറ്റ് വീണ രണ്ടാം ദിവസം കളി ആവേശകരമായ നിലയിലാണ് അവസാനിച്ചത്. ഒരൊറ്റ വിക്കറ്റ് മാത്രം ശേഷിക്കെ കീവീസിന് 143 റണ്‍സ് മാത്രം ലീഡേയുള്ളൂ. മൂന്നാം ദിനം ഇന്ത്യക്ക് ജയ സാധ്യതയുണ്ട്. 

രണ്ടാംദിനം നാല് വിക്കറ്റിന് 86 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 263-ന് ആള്‍ഔട്ടായി. അര്‍ധസെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലും(90) ഋഷഭ് പന്തുമാണ്(60) ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. വാലറ്റത്ത് വാഷിങ്ടണ്‍ സുന്ദറിന്റെ(38 നോട്ടൗട്ട്) പ്രകടനമാണ് ഇന്ത്യക്ക് 28 റണ്‍സിന്റെ ലീഡ് സമ്മാനിച്ചത്. കിവികള്‍ക്കായി അജാസ് പട്ടേല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനെ 51 റണ്‍സ് നേടിയ വില്‍ യങ്ങിന്റെ പ്രകടനമാണ് അവരെ 150 കടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories