Share this Article
News Malayalam 24x7
കിലിയന്‍ എംബപെയെ വില്‍ക്കാനൊരുങ്ങി പി എസ് ജി
വെബ് ടീം
posted on 13-06-2023
1 min read
PSG ready to sell Kylian Mbappe this summer after forward tells club he will not extend his contract

കിലിയന്‍ എംബപെയെ വില്‍ക്കാനൊരുങ്ങി പിഎസ്ജി. അടുത്ത സീസണ്‍ അവസാനത്തില്‍ ക്ലബുമായുള്ള എംബപെയുടെ കരാര്‍ അവസാനിക്കും. കരാര്‍ പുതുക്കുന്നില്ലെന്ന് താരം വ്യക്തമാക്കിയതിനു പിന്നാലെ സമ്മര്‍ സീസണില്‍ താരത്തെ വില്‍ക്കാന്‍ ക്ലബ് തയ്യാറെടുക്കുന്നതായാണ് വിവരം. 

2017ലാണ് എംബപെ പിഎസ്ജിയിലെത്തുന്നത്. 260 മത്സരങ്ങളില്‍ നിന്നും 212 ഗോളുകള്‍ താരം നേടി. കഴിഞ്ഞ അഞ്ച് സീസണിലും ലീഗ് വണ്‍ ടോപ് സ്‌കോററായിരുന്നു. ലയണല്‍ മെസി ഇന്റര്‍ മിയാമിയിലേക്ക് പോയതിനു പിന്നാലെയാണ് എംബപെയുടെയുടെ ക്ലബ് വിടാനുള്ള നീക്കം.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories