Share this Article
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കാര്‍ലോസ് അല്‍കാരസ് - യാനിക് സിന്നര്‍ പോരാട്ടം
Carlos Alcaraz vs Jannik Sinner

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കാര്‍ലോസ് അല്‍കാരസ് - യാനിക് സിന്നര്‍ പോരാട്ടം. ലോക ഒന്നാം നമ്പറുകാരനായ ഇറ്റലിയുടെ യാനിക് സിന്നറും രണ്ടാം റാങ്കുകാരന്‍ അല്‍ക്കാരസും ഫൈനലില്‍ ഏറ്റുമുട്ടും. റൊളാങ്ഗാരോയില്‍ വൈകീട്ട് ആറരയ്ക്കാണ് മത്സരം. ടെന്നീസില്‍ തലമുറമാറ്റം വ്യക്തമാക്കിയാണ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനല്‍. രണ്ടായിരത്തിന് ശേഷം ജനിച്ച താരങ്ങള്‍ ഏറ്റുമുട്ടുന്ന പോരാട്ടം കൂടിയാണിത്. 2013ലെ യുഎസ് ഓപ്പണ്‍ ഫൈനലിന് ശേഷം ഇതാദ്യമായാണ് ഒരു മേജര്‍ പോരാട്ടത്തില്‍ ഒന്നും രണ്ടും റാങ്കിലുള്ള താരങ്ങള്‍ പുരുഷ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. കളിമണ്‍ കോര്‍ട്ടിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടം തേടിയാണ് യാനിക് സിന്നര്‍ ഇറങ്ങുന്നത്. നിലവിലെ ചാംപ്യനായ അല്‍ക്കാരസ് കിരീടം നിലിനിര്‍ത്തിയാല്‍ 5 ഗ്രാന്‍ഡ്സ്ലാം കിരീടം താരത്തിന്റെ അക്കൗണ്ടിലെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories