ഗ്ലാസ്‌ഗോ:2030ലെ കോമൺവെൽത്ത് ഗെയിംസിന് അഹമ്മദാബാദ് വേദിയാകും. 2030ലെ കോമൺവെൽത്ത് ഗെയിംസിൻ്റെ ആതിഥേയരായി അഹമ്മദാബാദിനെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യ കോമൺവെൽത്തിന് വേദിയാകുന്നത്. 2010-ൽ ന്യൂഡൽഹിയിലായിരുന്നു ഇതിനുമുമ്പ് ഇന്ത്യ ഗെയിംസിന് വേദിയായത്. ഗ്ലാസ്ഗോയിലാണ് പ്രഖ്യാപനം നടന്നത്.
ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് സ്പോർട്ട് ജനറൽ അസംബ്ലിയിൽ 74 കോമൺവെൽത്ത് അംഗരാജ്യങ്ങളുടെ പ്രതിനിധികളാണ് ഇന്ത്യയുടെ അപേക്ഷ അംഗീകരിച്ചത്.
കോമൺവെൽത്ത് സ്പോർട്ട് ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് ഞങ്ങൾ അത്യധികം കടപ്പെട്ടിരിക്കുന്നു. 2030-ലെ ഗെയിംസ് കോമൺവെൽത്ത് പ്രസ്ഥാനത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കുക മാത്രമല്ല, അടുത്ത നൂറ്റാണ്ടിന് അടിത്തറയിടുകയും ചെയ്യും. ഇത് സൗഹൃദത്തിൻ്റെയും പുരോഗതിയുടെയും മനോഭാവത്തിൽ കോമൺവെൽത്തിലെ കായികതാരങ്ങളെയും സമൂഹങ്ങളെയും സംസ്കാരങ്ങളെയും ഒരുമിപ്പിക്കും. ഇന്ത്യൻ കോമൺവെൽത്ത് ഗെയിംസ് അസോസിയേഷൻ പ്രസിഡൻ്റ് പി ടി ഉഷ പ്രതികരിച്ചു.