കൊൽക്കത്ത: ഈഡനിൽ ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ പ്രോട്ടീസ് ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല. 55 ഓവറിൽ വെറും 159റൺസിന് ഒന്നാമിന്നിങ്‌സ് അവസാനിപ്പിച്ചു. അഞ്ച് വിക്കറ്റാണ് ബുംറ വീഴ്ത്തിയത് . 31 റണ്‍സെടുത്ത ഓപ്പണര്‍ ഏയ്ഡൻ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. റിയാൻ റിക്കിള്‍ടണ്‍ 23ഉം വിയാന്‍ മുള്‍ഡര്‍ 24ഉം റണ്‍സെടുത്ത് പുറത്തായി. 15 റണ്‍സോടെ ട്രിസ്റ്റൻ സ്റ്റബ്സ് പുറത്താകാതെ നിന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര 14 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും രണ്ട് വിതവും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റുമെടുത്തു.
ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര.ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡന്‍ മാര്‍ക്രവും റിയാന്‍ റിക്കെല്‍ട്ടണും ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ആദ്യ വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സ്‌കോര്‍ 57 ല്‍ നില്‍ക്കേ 23 റണ്‍സെടുത്ത് റിക്കെല്‍ട്ടണ്‍ പുറത്തായി. പിന്നാലെ മാര്‍ക്രത്തേയും കൂടാരം കയറ്റിജസ്പ്രീത് ബുംറ പ്രോട്ടിയാസിനെ പ്രതിരോധത്തിലാക്കി. മൂന്ന് റണ്‍സെടുത്ത് നായകന്‍ തെംബ ബാവുമയും വേഗം മടങ്ങി.
എന്നാല്‍ നാലാം വിക്കറ്റില്‍ വിയാന്‍ മുള്‍ഡറും ടോണി ഡി സോര്‍സിയും ചേര്‍ന്ന് ടീമിനെ നൂറുകടത്തി.പിന്നാലെ പ്രോട്ടിയാസ്ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറുന്നതാണ് ഈഡന്‍ ഗാര്‍ഡനില്‍ കണ്ടത്. മുള്‍ഡറും ഡി സോര്‍സിയും 24 റണ്‍സെടുത്ത് പുറത്തായി. കൈല്‍ വെരെയ്‌നെയ്ക്കും(16) മാര്‍കോ യാന്‍സനും(0) പിടിച്ചുനില്‍ക്കാനാവാതെ വന്നതോടെ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയിലായി. ഇന്ത്യക്കായി അഞ്ച് വിക്കറ്റെടുത്ത് ബുംറ തിളങ്ങി.