Share this Article
News Malayalam 24x7
കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീന ഫൈനലില്‍
Argentina in the Copa America final

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ കാനഡയെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍. ആദ്യ സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. 22ാം മിനിറ്റില്‍ മുന്നേറ്റതാരം ജൂലിയന്‍ അല്‍വാരസും 51-ാം മിനിറ്റില്‍ നായകന്‍ ലയണല്‍ മെസ്സിയും ഗോള്‍ നേടി.

കാനഡയുടെ പ്രതിരോധത്തിലെ പാളിച്ച മുതലെടുത്തായിരുന്നു അര്‍ജന്റീനയുടെ മുന്നേറ്റം. വ്യാഴാഴ്ച പുലര്‍ച്ചെ നടക്കുന്ന കൊളംബിയ-യുറഗ്വായ് രണ്ടാം സെമി ഫൈനലിലെ വിജയിയാണ് ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories