Share this Article
News Malayalam 24x7
പാരീസ് ഒളിമ്പിക്‌സിലെ വനിതാ വേഗതാരമായി ജൂലിയന്‍ ആല്‍ഫ്രഡ്
Julien Alfred becomes the women's fastest at the Paris Olympics

പാരീസ് ഒളിമ്പിക്‌സിലെ വനിതാ വേഗതാരമായി ജൂലിയന്‍ ആല്‍ഫ്രഡ്. കരിബിയയിലെ ദ്വീപു രാജ്യമായ സെയ്ന്റ് ലൂസിയയില്‍ നിന്നുള്ള ജൂലിയന്‍ 10.72 സെക്കന്റ് കൊണ്ടാണ്ട് 100 മീറ്റര്‍ പിന്നിട്ടത്.

ഒളിമ്പിക്‌സിലെ ഏതെങ്കിലുമൊരു കായിക ഇനത്തില്‍ സെയ്ന്റ് ലൂസിയ നേടുന്ന ആദ്യ മെഡലാണിത്. സ്വര്‍ണം നേടുമെന്ന് കായികലോകം പ്രതീക്ഷിച്ച ലോകചാമ്പ്യനായ അമേരിക്കയുടെ ഷാകാരി റിച്ചാര്‍ഡ്സണ് രണ്ടാമതെത്താനേ കഴിഞ്ഞുള്ളൂ. അമേരിക്കയുടെ തന്നെ മെലീസ ജെഫേഴ്സണാണ് മൂന്നാം സ്ഥാനത്ത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories