Share this Article
News Malayalam 24x7
ഇറ്റലിയ്ക്കെതിരെ ഈഡനില്‍ വിജയം പിടിച്ചെടുത്ത് ഇംഗ്ലണ്ട് സൂപ്പർ എട്ടില്‍
വെബ് ടീം
posted on 16-02-2026
1 min read
t20worldcup

2026 ടി20 ലോകകപ്പില്‍ ഇറ്റലിയെ വീഴ്ത്തി ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ 24 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് പിടിച്ചെടുത്തത്. ഇംഗ്ലണ്ട് ഉയര്‍ത്തി 203 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇറ്റലിയുടെ ഇന്നിങ്‌സ് 178 റണ്‍സിന് അവസാനിച്ചു.

നിശ്ചിത 20 ഓവറില്‍ ഇറ്റലി ഓള്‍ഔട്ടാവുകയായിരുന്നു.മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ സാം കറന്‍, ജാമി ഓവര്‍ടണ്‍ എന്നിവരാണ് ഇംഗ്ലീഷ് പടയ്ക്ക് വിജയം സമ്മാനിച്ചത്. ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ആദില്‍ റഷീദ്, വില്‍ ജാക്‌സ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories