അഹമ്മദാബാദ്: 12 റൺസിനിടെ രണ്ട് മുൻനിര വിക്കറ്റുകൾ വീണിട്ടും വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് എ മത്സരത്തിൽ കർണാടകക്കു മുന്നിൽ 185 റൺസിന്‍റെ വിജയലക്ഷ്യമുയർത്തി കേരളം. മധ്യനിരയിൽ ബാബ അപരാജിത് (71), മുഹമ്മദ് അസ്ഹറുദ്ദീൻ (84*) എന്നിവർ അർധ സെഞ്ച്വറി നേടിയ കൂട്ടുകെട്ട് പിറന്നതോടെയാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. കർണാടകക്കായി അഭിലാഷ് ഷെട്ടി മൂന്ന് വിക്കറ്റ് നേടി. നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കേരളം 384 റൺസ് നേടിയത്.
മത്സരത്തിൽ ടോസ് നേടിയ കർണാടക കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 12 റൺസ് നേടുന്നതിനിടെ അഭിഷേക് നായർ (7), അഹ്മദ് ഇമ്രാൻ (0) എന്നിവരുടെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. അഭിലാഷ് ഷെട്ടിയാണ് തുടക്കത്തിൽ തന്നെ കേരളത്തെ ഞെട്ടിച്ചത്. സ്കോർ 49ൽ നിൽക്കേ 12 റൺസ് നേടിയ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിനെ കൂടി പുറത്താക്കി അഭിലാഷ് വിക്കറ്റ് നേട്ടം മൂന്നാക്കി ഉയർത്തി. പിന്നീടൊന്നിച്ച അപരാജിത് -അഖിൽ സ്കറിയ സഖ്യം 77 റൺസ് കൂട്ടിച്ചേർത്താണ് പിരിഞ്ഞത്.