Share this Article
News Malayalam 24x7
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ലൈക്ക് നേടുന്ന ഇന്ത്യന്‍ പോസ്റ്റായി കോഹ്ലി പങ്കുവെച്ച ചിത്രങ്ങള്‍
The pictures shared by Kohli became the most liked Indian post on Instagram

ഇന്‍സ്റ്റഗ്രാമിലും കിങായി വിരാട് കോഹലി പങ്കുവെച്ച ചിത്രങ്ങള്‍. ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ വിരാട് കോഹ്‌ലി പങ്കുവെച്ച ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ലൈക്ക് നേടുന്ന ഇന്ത്യന്‍ പോസ്റ്റായി. ലോകകപ്പ് വിജയത്തിന് പിന്നാലെ ലയണല്‍ മെസ്സി പങ്കുവെച്ച പോസ്റ്റാണ് ലോകത്തില്‍ ഒന്നാമത്. 

ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനല്‍ മത്സരത്തിലെ താരമായി മാറി ട്വന്റി 20 ലോകകപ്പ് വിജയം സമ്മാനിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചതിനു പിന്നാലെ വിരാട് കോഹ്‌ലി പങ്കുവെച്ച ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ലൈക്ക് നേടുന്ന ഇന്ത്യന്‍ പോസ്റ്റായി മാറി.

ബോളിവുഡ് താരങ്ങളായ കിയാര അദ്വാനി-സിദ്ധാര്‍ഥ് മല്‍ഹോത്ര വിവാഹ ചിത്രങ്ങളെയാണ് കോഹ്‌ലിയുടെ പോസ്റ്റ് പിന്തള്ളിയത്. 2023 ഫെബ്രുവരി ഏഴിന് കിയാര അദ്വാനി പങ്കുവെച്ച പോസ്റ്റിന് ഒരു കോടി 60 ലക്ഷത്തിലേറെ ലൈക്ക് ലഭിച്ചപ്പോള്‍ കോഹ്‌ലിയുടെ പങ്കുവെച്ച പോസ്റ്റ് ഇതിനോടകം തന്നെ ഒരുകോടി 93 ലക്ഷം പിന്നിട്ടുണ്ട്.

വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ് ഹാം അടക്കമുള്ള ഫുട്‌ബോള്‍ താരങ്ങളും മറ്റ് സിനിമാതാരങ്ങളുമെല്ലാം പോസ്റ്റിന് ലൈക്കടിച്ചവരില്‍ ഉള്‍പ്പെടും. രണ്ടുകോടി 70ലക്ഷത്തിലധികം ഫോളോവര്‍മാരുള്ള കോഹ്ലിയാണ് ഇക്കാര്യത്തിലും ഇന്ത്യയില്‍ മുമ്പന്‍.

ലോകകപ്പ് വിജയത്തിന് പിന്നാലെ ലയണല്‍ മെസ്സി പങ്കുവെച്ച പോസ്റ്റാണ് ലോകത്തില്‍ ഒന്നാമത്. ഏഴര കോടിയിലധികം പേരാണ് ഈ പോസ്റ്റിന് ലൈക്ക് അടിച്ചത്. ആറുകോടിയിലധികം പേര്‍ ലൈക്കടിച്ച എഗ്ഗ് ഗ്യാങ് ഫോട്ടോയാണ് രണ്ടാമത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories