Share this Article
News Malayalam 24x7
യൂറോപ്പ ലീഗ് കിരീടം സെവിയ്യയ്ക്ക്
വെബ് ടീം
posted on 01-06-2023
1 min read
Sevilla won Europa League Crown

യൂറോപ്പ ലീഗ് കിരീടം സ്പാനിഷ്ക്ലബ് സെവിയ്യയ്ക്ക്. ഇറ്റാലിയൻ ക്ലബ് റോമയെ 4-1ന് തോൽപ്പിച്ചാണ് സെവിയ്യ കിരീടത്തിൽ മുത്തമിട്ടത്.പെനൽറ്റി ഷൂട്ടൗട്ടിലായിരുന്നു സെവിയ്യയുടെ ജയം.ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ്.മൽസരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.കലാശപ്പോരിൽ റോമയാണ് ആദ്യം ഗോൾ നേടിയത്. റോമയ്ക്ക് വേണ്ടി അർജൻ്റയിൻ താരം പോളോ ഡി ബാല സെവിയ്യയുടെ വലകുലുക്കി. പിന്നാലെ മാഞ്ചിനിയിലൂടെ സെവിയ്യ ഗോൾ മടക്കി. യൂറോപ്പ ലീഗിൽ സെവിയ്യയുടെ ഏഴാം കിരീടം നേട്ടമാണ്.ജയത്തോടെ സെവിയ്യ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories