Share this Article
KERALAVISION TELEVISION AWARDS 2025
ഇന്ത്യ ബംഗ്ലാദേശ് T20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
cricket

ഇന്ത്യ ബംഗ്ലാദേശ് ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. രാത്രി ഏഴു മണിക്ക് ഗ്വാളിയോറിലാണ് മത്സരം. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഹർദിക് പാണ്ഡ്യ, അർഷ്ദീപ് സിംങ്ങ് ഉൾപ്പെടെയുള്ള താരങ്ങൾ പ്രതീക്ഷ നൽകുന്നു.

അഭിഷേക് ശർമ്മയ്ക്കൊപ്പം ഓപ്പണറായാണ് സഞ്ജു ഇറങ്ങുക. നജ്മുൽ ഹുസൈൻ നയിക്കുന്ന ബംഗ്ലാദേശ് നിരയിൽ ലിട്ടൺ ദാസ്, മെഹ്ദി ഹസൻ, മുസ്തഫിസുർ റഹ്മാൻ തുടങ്ങിയ താരങ്ങളാണ് കരുത്ത്.   മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുടെ യുവനിര ഇറങ്ങുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories