Share this Article
News Malayalam 24x7
ഏഷ്യാ കപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറുന്നു?; ഇന്നത്തെ മത്സരം ബഹിഷ്കരിച്ചതായി റിപ്പോർട്ട്; ഇതോടെ ടൂർണമെന്റിൽ നിന്ന് പുറത്താകും
വെബ് ടീം
posted on 17-09-2025
1 min read
PAKISTAN

ദുബായ്: മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ഉൾപ്പെട്ട "ഹസ്തദാനം വിവാദ"ത്തിന്റെ പശ്ചാത്തലത്തിൽ, 2025 ഏഷ്യാ കപ്പിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരായ അവസാന ഗ്രൂപ്പ് ഘട്ട മത്സരം പാകിസ്ഥാൻ ബഹിഷ്‌കരിച്ചതായി റിപ്പോർട്ട്.പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ദേശീയ ടീമിനോട് ഹോട്ടലിൽ തന്നെ തുടരാനും സ്റ്റേഡിയത്തിലേക്ക് പോകരുതെന്നും നിർദ്ദേശിച്ചു. കളിക്കാർ അവരുടെ മുറികളിൽ തന്നെ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അവരുടെ കിറ്റുകളും ലഗേജുകളും ടീം ബസിൽ തന്നെയുണ്ടെന്നും റിപ്പോർട്ടുണ്ട്.

മത്സരത്തിനായി പൈക്രോഫ്റ്റിനെ ഓഫീസിംഗ് ചുമതലകളിൽ നിന്ന് മാറ്റാനുള്ള പിസിബിയുടെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. പാകിസ്ഥാന്റെ ഔപചാരിക അഭ്യർത്ഥന ഉണ്ടായിരുന്നിട്ടും, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പരിചയസമ്പന്നനായ റഫറിയെ മാറ്റാൻ വിസമ്മതിച്ചു, അതിന്റെ യഥാർത്ഥ നിയമനത്തിൽ ഉറച്ചുനിന്നു.പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള മുൻ മത്സരത്തിൽ നിന്നാണ് വിവാദം ഉടലെടുത്തത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ കളിക്കാർ പാകിസ്ഥാൻ താരങ്ങളുമായി കൈ കൊടുക്കാൻ വിസമ്മതിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച്, പാകിസ്ഥാൻ നായകൻ സൽമാൻ അലി ആഗ മത്സരാനന്തര പ്രസന്റേഷൻ ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിച്ചു.ഇന്ത്യൻ ക്യാപ്റ്റനുമായി കൈ കൊടുക്കരുതെന്ന്  സൽമാനെ ഉപദേശിച്ചുകൊണ്ടും മത്സരത്തിന് മുമ്പ് ടീം ഷീറ്റുകൾ കൈമാറുന്നത് തടഞ്ഞുകൊണ്ടും മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് നയതന്ത്ര സംഘർഷത്തിന് കാരണമായി എന്ന് പിസിബി പറയുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories