സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ജീവന്‍മരണപോരാട്ടത്തില്‍ തോല്‍വിയേറ്റ് വാങ്ങി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്. തോല്‍വിയോടെ ലക്‌നൗ മത്സരത്തില്‍ നിന്ന് പുറത്തായി. ഹൈദരാബാദിനോട് ആറ് വിക്കറ്റിന് തോറ്റാണ് പ്ലേ ഓഫ് കാണാതെയുള്ള പുറത്താവല്‍. ടോസ് നേടിയ ഹൈദരാബാദ് ലക്‌നൗവിനെ ബാറ്റിനിംഗിനയയ്ക്കുകയായിരുന്നു. ലക്‌നൗ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറി നേടിയ മിച്ചല്‍ മാര്‍ഷും എയ്ഡന്‍ മാര്‍ക്രവുമാണ് ലക്‌നൗ നിരയില്‍ തിളങ്ങിയത്. ഹൈദരാബാദിനായി ഇഷാന്‍ മലിംഗ 2 വിക്കറ്റ് നേടി. അഭിഷേക് ശര്‍മ, ഹെന്റിച്ച് ക്ലാസന്‍, കാമിന്ദു മെന്‍ഡിസ്, ഇഷാന്‍ കിഷന്‍ എന്നിവരുടെ ഇന്നിംഗ്സുകളാണ് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചത്.