Share this Article
KERALAVISION TELEVISION AWARDS 2025
വനിത ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തോല്‍വി
cricket

വനിത ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തോല്‍വി. സെമിയിലെത്താന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഒന്‍പത് റണ്‍സിനാണ് ഓസ്‌ട്രേലിയയോട് ടീം തോല്‍വി വഴങ്ങിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. 152 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ 54 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഓസീസിനായി അന്നബെല്‍ സതര്‍ലാന്‍ഡ്, സോഫി മോളിനക്‌സ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories